പാൽക്കുടമേന്തിയ രാവ്

പാൽക്കുടമേന്തിയ രാവ്
പനിമഴ പെയ്യണ രാവ്
എന്നിലും നിന്നിലും ഒരേ വികാരം
ഉണർത്തി നിൽക്കും രാവ്

  പാൽക്കുടമേന്തിയ രാവ്
പനിമഴ പെയ്യണ രാവ്

കിളുന്നുപെണ്ണേ കിളിമൊഴിയേ നിൻ
ഉടലിൽ വിരിയും മലര്
ഇറുത്തെടുക്കാൻ ഇനിയൊന്നാവാൻ
തരിച്ചു പൊട്ടുന്നുയിര്
നിന്റെ ഉരുവമെനിക്ക്
നിന്റെ പരുവമെനിക്ക്

  പാൽക്കുടമേന്തിയ രാവ്
പനിമഴ പെയ്യണ രാവ്

തെകഞ്ഞ പെണ്ണെ തേൻ കനിയേ നിൻ
ഉയർന്നു താഴും നെഞ്ചിൽ
പതിഞ്ഞു ചേരാൻ അലിഞ്ഞിറങ്ങാൻ
പെരുത്തു കേറുന്നുടല്
നിന്റെ കുളിരുമെനിക്ക് 
നിന്റെ ചൂടുമെനിക്ക്

  പാൽക്കുടമേന്തിയ രാവ്
പനിമഴ പെയ്യണ രാവ്
എന്നിലും നിന്നിലും ഒരേ വികാരം
ഉണർത്തി നിൽക്കും രാവ്

  പാൽക്കുടമേന്തിയ രാവ്
പനിമഴ പെയ്യണ രാവ്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalkkudam Enthiya Raavu