ഹേ ശിങ്കാരി

ഹേ ശിങ്കാരീ ...
ഞാൻ ചേമന്തീ
മീനല്ലയോ വാൽക്കണ്ണ്

ഇത് പൂമീന് തനി പൊൻമീന്
തേനല്ലയോ ചെഞ്ചുണ്ട്

കാർകൂന്തൽ തരളമുരുകി ഇരുളിലലിയുമൊരു നദിയായ്
നിൻ മാറിൽ പടരും ഉടലു മദനപുളക സുമലതയായ്
നിറഞ്ഞു തുളുമ്പി മറിഞ്ഞ നിലാവു നീ

  ഹേ ശിങ്കാരീ ...
ഞാൻ ചേമന്തീ
മീനല്ലയോ വാൽക്കണ്ണ്

മോഹിച്ചു പോയീലേ മോതിരം മാറീലേ
ജീവന്റെ ജീവനല്ലേ
മാരന്റെ പെണ്ണായ് ഞാൻ മാമഴക്കണ്ണായ് ഞാൻ
മാറിൽ നീ ചായുകില്ലേ
വാർതിങ്കളിന്നു നിൻ പൂനെറ്റിയാകും
താമരപ്പൂക്കൾ നിൻ പാദങ്ങളാകും
ആറിലും നൂറിലും ആരും കണ്ടാൽ മോഹിക്കും നിന്നെ

  ഹേ ശിങ്കാരീ ...
ഞാൻ ചേമന്തീ
മീനല്ലയോ വാൽക്കണ്ണ്

നാലുനാൾ പോയില്ലേ നാണവും മാഞ്ഞില്ലേ
വീണയായ് മാറിയില്ലേ
പാതിമെയ് തന്നില്ലേ പാൽക്കുടം ചോർന്നില്ലേ
പഞ്ചമം മീട്ടിയില്ലേ
താരങ്ങളെൻ മണിത്താലിയിൽ മിന്നും
താരിളം തെന്നലോ ചാമരം വീശും
വെണ്ണിലാച്ചില്ലയിൽ പൊന്നൂഞ്ഞാലിട്ടാടാൻ പോരൂ നീ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
He Singari

Additional Info

Year: 
2002