മായം ചൊല്ലും മൈനേ

മായം ചൊല്ലും മൈനേ നമ്മുടെ
മാരൻ കണ്ടോ നിന്നെ
നീയൊരു കാരിയമാ കള്ളനോടു ചൊല്ലേണം
ഊരും പേരും വേണം നല്ലൊരു
നാളൊം പക്കോം വേണം
നമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം

പാടുന്നൂ നമ്മൾ സ്വയം മറന്ന് മറന്ന്
തേടുന്നൂ മാനം പൊങ്ങിപ്പറന്ന് പറന്ന്
അറിയാത്തൊരു മറുകുള്ളതു-
മറിയാൻ വരും അവനിതുവഴി

കാടെല്ലാം പൂത്തു കണ്ണിൽ
പുലരിയഴകു നിറ നിറഞ്ഞു
കാനക്കുയിൽ പാടും കാവിൽ
കനകമുന്തിരി തളിരണിഞ്ഞു
കാടെല്ലാം പൂത്തു കണ്ണിൽ
പുലരിയഴകു നിറ നിറഞ്ഞു
കാനക്കുയിൽ പാടും കാവിൽ
കനകമുന്തിരി തളിരണിഞ്ഞു

അലക്കിയ പൊൻവെയിലുണ്ടോ
എനിക്കുമാ വെളുത്ത മുണ്ടുടുക്കുവാൻ 
തരം വരില്ലേ
കുളിക്കാൻ എന്നും ഞാനീ
പുളകപ്പുഴതൻ കടവിറങ്ങും
തനിച്ചാകിലും എനിക്കായൊരു
മഴപ്പാട്ടിവൾ കരുതിവെക്കും

  മായം ചൊല്ലും മൈനേ നമ്മുടെ
മാരൻ കണ്ടോ നിന്നെ

നേരെല്ലാം ചൊല്ലാം നീയെ-
ന്നരികിലണയും ഒരു ദിവസം
മാരിക്കാറ്റു മുത്തും കാട്ടു-
മുളയിലൊഴുകും ഒരു വിരഹം
നേരെല്ലാം ചൊല്ലാം നീയെ-
ന്നരികിലണയും ഒരു ദിവസം
മാരിക്കാറ്റു മുത്തും കാട്ടു-
മുളയിലൊഴുകും ഒരു വിരഹം

തളിക്കാൻ പനിനീരുണ്ടോ
നിറയ്ക്കുവാൻ എനിക്കു നിൻ 
മനസ്സിലെ കുടം തരില്ലേ
മറക്കാൻ വയ്യാതെയെൻ 
മിഴികൾ നിറയും സന്ധ്യകളിൽ
നിനക്കായെന്റെ കിളിക്കൂട്ടിലെ 
വനശാരിക ചിറകടിക്കുന്നു

  മായം ചൊല്ലും മൈനേ നമ്മുടെ
മാരൻ കണ്ടോ നിന്നെ
നീയൊരു കാരിയമാ കള്ളനോടു ചൊല്ലേണം
ഊരും പേരും വേണം നല്ലൊരു
നാളൊം പക്കോം വേണം
നമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം
പാടുന്നൂ നമ്മൾ സ്വയം മറന്ന് മറന്ന്
തേടുന്നൂ മാനം പൊങ്ങിപ്പറന്ന് പറന്ന്
അറിയാത്തൊരു മറുകുള്ളതു-
മറിയാൻ വരും അവനിതുവഴി

  മായം ചൊല്ലും മൈനേ നമ്മുടെ
മാരൻ കണ്ടോ നിന്നെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayam Chollum Maine

Additional Info

Year: 
2002

അനുബന്ധവർത്തമാനം