നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം

നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്

 നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്
പൊന്മാനുണരും നിൻ വദനം
കോമളരാവിൽ തിങ്കൾക്കലപോലെ
രാഗമയീ പുലരാപ്പുലരും നിനവിൽ സ്വപ്നം കാണും

  നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം 

കാണാൻ തുടിക്കെ നീയെന്റെ മാറിൽ
മലരായ് മധുവായ് അറിയാപ്പൊരുളായ്
കാണാൻ തുടിക്കെ നീയെന്റെ മാറിൽ
മലരായ് മധുവായ് അറിയാപ്പൊരുളായ്

ശോശന്നപ്പൂനിറം തേടും അരയന്നപ്പേടതൻ അഴകിൽ
  ശോശന്നപ്പൂനിറം തേടും അരയന്നപ്പേടതൻ അഴകിൽ 
നിൻ പൂമേനിയിൽ എന്നോമലേ
എൻ രാവുലയും താളം 

  നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്

മിണ്ടാൻ കൊതിക്കേ മിഴിയൊന്നിടഞ്ഞൂ
പനിനീർ മഴതൻ കുളിരായ് മനമാകെ 
മിണ്ടാൻ കൊതിക്കേ മിഴിയൊന്നിടഞ്ഞൂ
പനിനീർ മഴതൻ കുളിരായ് മനമാകെ 

മോഹപ്പൊൻ വേളിയിൽപ്പോലും  
 തളിരായ തളിരെല്ലാം പൂത്തൂ
മോഹപ്പൊൻ വേളിയിൽപ്പോലും  
 തളിരായ തളിരെല്ലാം പൂത്തൂ
നിൻ പുതുമോടിയിൽ ആരോമലേ
എന്നുള്ളുലയും ചന്തം

  നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്
പൊന്മാനുണരും നിൻ വദനം
കോമളരാവിൽ തിങ്കൾക്കലപോലെ
രാഗമയീ പുലരാപ്പുലരും നിനവിൽ സ്വപ്നം കാണും
  നീലാമ്പൽ പൂവിതളായ് നിന്മിഴിനാളം