ഏഴാം സ്വർഗ്ഗം വിടർന്നുവോ

ഏഴാം സ്വർഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ
സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ
മൌനം വാചാലമായ് അകതാരിൽ മധുമാരിയായ്
മധുരാഗം സല്ലാപമായ് ശലഭങ്ങളിൽ ഋതുവേഗമായ് 
ചിത്രങ്ങളിൽ വർണങ്ങളായ് വസന്തഹൃദന്തമായ്

 ഏഴാം സ്വർഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ
സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ

ഉം ...
സൌന്ദര്യം സാരള്യം
രാപ്പാടികൾ തേൻ ചോരുമീ രാവിൽ
സൌന്ദര്യം സാരള്യം
രാപ്പാടികൾ തേൻ ചോരുമീ രാവിൽ
ആകാശത്താളിൽ മിന്നീ സിന്ദൂരത്താരം
മഞ്ചാടിക്കാറ്റിൽ ചിന്നി നാടോടിത്താളം
വർണ്ണങ്ങൾ ഈണങ്ങളായ്
കാണാത്തീരത്ത് ദൂരെ പൊൻ‌വീണ
ആരോ മീട്ടിപ്പാടും നേരം വിണ്ണോരം

  ഏഴാം സ്വർഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ
സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ

ഉം ...
ആനന്ദം താരുണ്യം
പൂമൈനതൻ പുല്ലാങ്കുഴൽപ്പാട്ടിൽ
വരിമഞ്ഞിൻ ആടത്തുമ്പിൽ അണിമഞ്ഞിൻ ഇമ്പം
കൊതി തുള്ളും ചോലക്കയ്യിൽ അരിമുല്ലത്താലം
ആലോലം കൂത്താടുവാൻ താളം കൊള്ളുന്നു രാവിൻ മേഘങ്ങൾ
ഏതോ കോണിൽ കാണാക്കൊമ്പിൽ പൂക്കുമ്പോൾ

  ഏഴാം സ്വർഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ
സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ
മൌനം വാചാലമായ് അകതാരിൽ മധുമാരിയായ്
മധുരാഗം സല്ലാപമായ് ശലഭങ്ങളിൽ ഋതുവേഗമായ് 
ചിത്രങ്ങളിൽ വർണങ്ങളായ് വസന്തഹൃദന്തമായ്

 ഏഴാം സ്വർഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ
സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ