പറയാത്ത വാക്കൊരു

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ.. കോണിൽ
ഹൃദയാദ്രി സാനുവിൽ.. നിന്റെ മൂക്കുത്തിതൻ
ദ്യുതിയൊരു നക്ഷത്രമായി
ദ്യുതിയൊരു നക്ഷത്രമായി

ആവണിപ്പൊൻവെയിൽ തൂവിരൽ തുമ്പിനാൽ
കോലങ്ങളേതോ വരച്ചു നിൽക്കേ... (2)
എത്താമരക്കൊമ്പിൽ ചുറ്റാനൊരുങ്ങുന്ന
പിച്ചകവള്ളിപോൽ.. ഞാനുലഞ്ഞു...
പിച്ചകവള്ളിപോൽ... ഞാനുലഞ്ഞു....
കർപ്പൂരനാളങ്ങൾ മുത്തുന്ന സന്ധ്യകൾ
അഷ്ടപദീലയമാർന്നു.. നിൽക്കേ...
അന്തരാത്മാവിലേ.. തമ്പുരുവിൻ മൗന
നൊമ്പരമെന്തെന്നു.. ഞാനറിഞ്ഞു
നൊമ്പരമെന്തെന്നു ഞാനറിഞ്ഞു ....

പറയാത്ത വാക്കൊരു വിഗ്രഹമായി..
അഗ്രഹാരത്തിന്റെ... കോണിൽ...
ഹൃദയാദ്രി സാനുവിൽ.. നിന്റെ മൂക്കുത്തിതൻ
ദ്യുതിയൊരു നക്ഷത്രമായി
ദ്യുതിയൊരു നക്ഷത്രമായി

ചന്ദനചർച്ചിത രാവുകൾ വന്നെന്റെ
നെറ്റിയിൽ.. ചുംബിച്ചുറക്കിയപ്പോൾ (2)
സ്വപ്‌നങ്ങൾ മാത്രം വലിക്കുന്ന തേരിൽ നീ
നിദ്രാനദീതടം തേടിവന്നു
നിദ്രാനദീതടം തേടിവന്നു

അഷ്ടമംഗല്യ തളികയുമായ് വന്നു
തൃക്കാർത്തികൾ.. തിരിച്ചുപോയി
വിണ്ണിലരുന്ധതി നക്ഷത്രം കാണുവാൻ
കണ്ണിമയെന്തേ.. തുടിച്ചുപോയി
കണ്ണിമയെന്തേ.. തുടിച്ചുപോയി

പറയാത്ത വാക്കൊരു വിഗ്രഹമായി
അഗ്രഹാരത്തിന്റെ.. കോണിൽ..
ഹൃദയാദ്രി സാനുവിൽ.. നിന്റെ മൂക്കുത്തിതൻ
ദ്യുതിയൊരു നക്ഷത്രമായി
ദ്യുതിയൊരു നക്ഷത്രമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayaatha Vaakkoru