കുണുങ്ങി കുണുങ്ങി

കുണുങ്ങി കുണുങ്ങി കുണുങ്ങി വാ
കുണുക്കിട്ട കോഴീ
പിണങ്ങി പിണങ്ങി പിണങ്ങി നീ
പോകല്ലൊരിക്കലും റാണീ
റാണി റാണി റാണി റാണീ
(കുണുങ്ങി...)

കൊച്ചുവെളുപ്പാൻ കാലത്ത്
ചക്കരമാവിൻ കൊമ്പത്ത്
മുട്ടിയുരുമ്മി നീ
കൊത്തിക്കൊതിപ്പിച്ചതെന്തേ
(കുണുങ്ങി...)

തന്നാരം പുന്നാരം പാടിവന്നാൽ
രോമാഞ്ചകഞ്ചുകം നെയ്തു തന്നാൽ
ആരോമലേ നീ ആടി വരുമ്പോൾ
ചെഞ്ചുണ്ടിൽ ചുംബനം തന്നിടാം ഞാൻ
(കുണുങ്ങി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunungi kunungi