ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടില്‍

ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടില്‍
ഇക്കിളിക്കിളിയേ കളമൊഴിയേ
കുരുന്നു ചിറകുമായ് നുറുങ്ങു കുളിരുമായ്
ഈ പുളിനത്തില്‍ നീ വാ
ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടില്‍
ഇക്കിളിക്കിളിയേ കളമൊഴിയേ

കിന്നാരം കിലുകിലെ ചൊല്ലാം ചൊല്ലാം
കൊളുന്തു കവിളില് നുള്ളാം നുള്ളാം
കിന്നാരം കിലുകിലെ ചൊല്ലാം
കൊളുന്തു കവിളില് നുള്ളാം
തന്നാനം തകധിമി പാടാം
താരമ്പന്റമ്പൊന്നു കൊള്ളാം
മെയ്യോടു മെയ്യുരുമ്മി മനമോട് മനമുരുമ്മി
മധുവിധു സ്വപ്നമൊന്നു നെയ്യാം നെയ്യാം
(ഇല്ലിക്കാട്ടിലെ...)

ഓളത്തില്‍ ആലോലമാടാം ആടാം
ഓളത്തില്‍ മറുകരെ പോകാം പോകാം
ഓളത്തില്‍ ആലോലമാടാം
ഓളത്തില്‍ മറുകരെ പോകാം
കല്യാണി കളവാണി പാടാം
കുമ്മിയടിച്ചു ചേര്‍ന്നാടാം
കൈയ്യോട് കൈ ഉരുമ്മി കവിളോട് കവിളുരുമ്മി
കരളിലെ മോഹമിന്നു കൊയ്യാം കൊയ്യാം
(ഇല്ലിക്കാട്ടിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illikkaattile chillimulam koottil

Additional Info

Year: 
1990

അനുബന്ധവർത്തമാനം