കലാ ദേവതേ ഉണരൂ

കലാ ദേവതേ... 
കലാ ദേവതേ... 
ഉണരൂ... 
മാനസവേദിയിൽ നടനം തുടരൂ....
കലാ ദേവതേ...  
അക്ഷരമുത്തുകൾ കോർത്തു 
കോർത്തൊരുക്കിയ
കാൽച്ചിലങ്കകൾ അണിയൂ...
ഈ കാൽച്ചിലങ്കകൾ അണിയൂ...
നീ... കാൽച്ചിലങ്കകൾ അണിയൂ... 
കലാ ദേവതേ... 

ചിന്താമലരുകൾ പൂത്തുലയുന്നൊരു...
വാസന്ത സുസ്മിതമേകുമ്പോൾ...
ചിന്താമലരുകൾ പൂത്തുലയുന്നൊരു...
വാസന്ത സുസ്മിതമേകുമ്പോൾ...
വേദന വേദാന്തമാക്കുമ്പോൾ...
വിടരുന്നൊരാകാവ്യമലരിലെ മധുവായി...
നിറയേണമെന്നെന്നും ഹൃദയത്തിൽ നീ..
നിറയേണമെന്നെന്നും ഹൃദയത്തിൽ നീ...
കലാ ദേവതേ... 

വീണാനാദവിനോദിനി ദേവീ നിൻ...
രൂപമിന്നുൾപ്പൂവിൽ നിറയുമ്പോൾ...
വീണാനാദവിനോദിനി ദേവീ നിൻ...
രൂപമിന്നുൾപ്പൂവിൽ നിറയുമ്പോൾ...
സാധന സാഫല്യമാക്കുമ്പോൾ...
അലിവാർന്നൊരാദിവ്യ ഗാനമെൻനാദത്തിൽ...
അലിയേണമാനന്ദ ശ്രുതിയായ് നീ...
അനാദ്യന്ത ലയതാളസ്വരമായി നീ....

കലാ ദേവതേ... 
മ ഗ പ മ രി സ ഗ മ...
കലാ ദേവതേ... 
സ നി പ മ രി സ ഗ
കലാ ദേവതേ... 
ഗ മ പ നി സ നി പ മ രി സ 
കലാ ദേവതേ... 
സ രി സ നി നി സ നി 
പ നി സ രി സ നി പ മ 
സ രി നി സ പ നി മ പ ഗ മ പ നി 
നി സ പ നി മ പ ഗ മ സ നി പ മ 
പ നി മ പ ഗ മ സ രി പ മ രി സ 
മ നി മ രി സ നി പ 
രി സ രി സ നി പ മ 
സ നി സ നി പ മ രി 
കലാ ദേവതേ... ഉണരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kala Devathe Unaroo