അറിഞ്ഞോ അറിയാതെയോ - F
അറിഞ്ഞോ അറിയാതെയോ
അറിഞ്ഞോ അറിയാതെയോ
മിഴി നിറഞ്ഞോ നിറയാതെയോ
തുളുമ്പും ബാഷ്പമൊഴുകും
ഈ ഗദ്ഗദം തേടും ഒരു സാന്ത്വനം
എവിടെയോ എവിടെയോ
അറിഞ്ഞോ അറിയാതെയോ
അറിഞ്ഞോ അറിയാതെയോ
മുള്ളിൽ വീണ സ്വപ്നങ്ങൾ
മുത്തുകൾ കോർത്തൊരു മോഹങ്ങൾ
ഇത്തിരി വിടരും മുൻപേ ഇവിടെ
കൊഴിഞ്ഞു വീണൊരു പുഷ്പ്പങ്ങൾ
അവയിൽ നിറയും മധുവിൽ വിധിയുടെ
കറുത്ത ചിത്രങ്ങൾ
നിറഞ്ഞ ദാഹങ്ങൾ
അറിഞ്ഞോ അറിയാതെയോ
അറിഞ്ഞോ അറിയാതെയോ
ഉള്ളം തേങ്ങും കൽപ്പനകൾ
ഉള്ളിലുണർന്നൊരു ഭാവനകൾ
അമൃതം നുകരും മുൻപേ ഇവിടെ
കരിഞ്ഞു വീണൊരു ശലഭങ്ങൾ
അവയുടെ ചിറകിലേ ചിത്രതലത്തിലേ
വിവർണ്ണ രൂപങ്ങൾ
വിതുമ്പും മൗനങ്ങൾ
അറിഞ്ഞോ അറിയാതെയോ
അറിഞ്ഞോ അറിയാതെയോ
മിഴി നിറഞ്ഞോ നിറയാതെയോ
തുളുമ്പും ബാഷ്പമൊഴുകും
ഈ ഗദ്ഗദം തേടും ഒരു സാന്ത്വനം
എവിടെയോ എവിടെയോ
അറിഞ്ഞോ അറിയാതെയോ
അറിഞ്ഞോ അറിയാതെയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Arinjo ariyatheyo
Additional Info
Year:
1990
ഗാനശാഖ: