നിറയും താരങ്ങളേ
ഓ...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...
ഇത് രാഗ സാഗരം തിരമാല പാടിടും
നിമിഷം പകർന്നീടും...
ഹൃദയം കവർന്നീടും...
ഒരു ധന്യമാം വികാര സംഗമം...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...
ആ... ഓ...
തിര തിരയും തീരമേ അലയിളകും ദാഹമേ...
തിര തിരയും തീരമേ അലയിളകും ദാഹമേ...
മമ മാനസ ജീവനേ മധു പൊഴിയും കാലമേ...
ഇത് വഴി ഒഴുകീടുമോ ഒരു മലരിതളേകുമോ...
ഇത് വഴി ഒഴുകീടുമോ ഒരു മലരിതളേകുമോ...
അണയൂ.. അഴകേ അരികിൽ...
പകരം... മധുരം മനസ്സിൽ...
നീളേ പൂക്കൾ നീഹാര നീരാട മേലാകെ ചാർത്തീ...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...
ഇത് രാഗ സാഗരം തിരമാല പാടിടും
നിമിഷം പകർന്നീടും...
ഹൃദയം കവർന്നീടും...
ഒരു ധന്യമാം വികാര സംഗമം...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...
ചെറുകിളിയുടെ ഈണമേ ചേക്കേറും മോഹമേ...
ചെറുകിളിയുടെ ഈണമേ ചേക്കേറും മോഹമേ...
നിറ സന്ധ്യാ ദീപമേ നിലവുണരും പ്രായമേ...
ഇനിയൊന്നായ് ചേരുമോ ഇണയിണയായ് കൂടുമോ...
ഇനിയൊന്നായ് ചേരുമോ ഇണയിണയായ് കൂടുമോ...
അലിയൂ... എന്നിൽ അലിയൂ...
അകലേ... ഉയരാമോന്നായ്...
ദൂരെ വാനിൽ പൂന്തിങ്കൾ പൂക്കൂട പൂവാരി തൂകീ...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...
ഇത് രാഗ സാഗരം തിരമാല പാടിടും
നിമിഷം പകർന്നീടും...
ഹൃദയം കവർന്നീടും...
ഒരു ധന്യമാം വികാര സംഗമം...
നിറയും താരങ്ങളേ നിശതൻ സ്വപ്നങ്ങളേ...