പ്രിയമാര്‍ന്ന പ്രേമഹംസമേ

പ്രിയമാര്‍ന്ന പ്രേമഹംസമേ
മനസ്സിൽ എന്നും
നിറമാരി തൂകും മോഹമേ
ഇന്നീ...സാന്ധ്യശോഭയിൽ
മധുമാസ കാന്തിയിൽ
പ്രണയവനിയിൽ
സ്വപ്നം പൂക്കും തീരം തേടും
പ്രിയമാര്‍ന്ന പ്രേമഹംസമേ
മനസ്സിൽ എന്നും

നീയെന്റെ സ്വന്തമാകും
ധന്യവേളയിൽ
നമ്മൾ തമ്മിൽ മിഴികൾ കൊണ്ടു
മാല ചാർത്തുമ്പോൾ
വിണ്ണിൻ ഹിതം പോലെ
ഹൃദയങ്ങൾ ചേരുമ്പോൾ
ആയിരം കിനാവിലെ
പുളകം പകർന്നു നൽകും നേരം
പ്രിയമാര്‍ന്ന പ്രേമഹംസമേ
മനസ്സിൽ എന്നും

നിൻ കൈകളെന്റെ മേനി
ലോലമാക്കുമ്പോൾ
അതിനാലെൻ ഉള്ളിലാകെ
തേനുലാവുമ്പോൾ
ഞാൻ നിന്നധരത്തിൽ
രതിഗീതം എഴുതുമ്പോൾ
എന്നിൽ നിൻ കരങ്ങളാൽ
അമൃതകണികൾ പെയ്യും നേരം

പ്രിയമാര്‍ന്ന പ്രേമഹംസമേ
മനസ്സിൽ എന്നും
നിറമാരി തൂകും മോഹമേ
ഇന്നീ...സാന്ധ്യശോഭയിൽ
മധുമാസ കാന്തിയിൽ
പ്രണയവനിയിൽ
സ്വപ്നം പൂക്കും തീരം തേടും
പ്രിയമാര്‍ന്ന പ്രേമഹംസമേ
മനസ്സിൽ എന്നും
പ്രിയമാര്‍ന്ന പ്രേമഹംസമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyamarnna premahamsame

Additional Info

Year: 
1990

അനുബന്ധവർത്തമാനം