മഞ്ഞിൻ തുള്ളിപേറും

മഞ്ഞിൻ തുള്ളിപേറും യാമമൊന്നിലെൻ
മൗനം നാദമാകെ
നെഞ്ചിൽ പൂവിരിക്കും നോട്ടമൊന്നിനാൽ
ദേഹം തരളമാകെ
ഈയിരുൾ തരും ഒരുന്മാദം
ഞാനതിൽ എഴും നിശാസൂനം
ഏതോ ലഹരിയൊന്നു നൽകി
മഞ്ഞിൻ തുള്ളിപേറും യാമമൊന്നിലെൻ

ഈ വികാരതന്ത്രിയൊന്നു മീട്ടുവാൻ -അതിൽ
വിലാസബിന്ദുവായി മാറുവാൻ
തൂവൽകൊണ്ടു മൂടാൻ താപം തമ്മിൽ മാറാൻ
എന്റെ മന്ത്രണങ്ങൾ തരംഗമാകെ
എന്റെ ഉൾത്തടങ്ങൾ തുളുമ്പി നിൽക്കെ
രുരൂ പുളകമൊന്നു നൽകി
(മഞ്ഞിൻ തുള്ളി...)

പൂ നിലാവിൻ പൊയ്ക തന്നിൽ മുങ്ങുവാൻ
നറും മരന്ദസാഗരത്തിൽ ആഴുവാൻ
മെയ്യിൽ മെയ്യു പൂക്കാൻ
ചുണ്ടിൻ മുത്തു കോർക്കാൻ
മോഹമൊന്നു മാത്രം തുടിച്ചു നില്പൂ
സ്വർണ്ണ പാനപാത്രം നിറച്ചു നില്പൂ
രുരൂ പുളകമൊന്നു നൽകി
(മഞ്ഞിൻ തുള്ളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin thulli perum

Additional Info

Year: 
1990

അനുബന്ധവർത്തമാനം