തെന്നലിന്‍ തേരിലേറി
Music:
Lyricist:
Singer:
Film/album:
തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ
മഞ്ഞു പെയ്യുന്ന മാനം മഞ്ജുസംഗീത യാമം
പൊന്‍മുളം തണ്ടുമായ് നീ വരൂ നീ വരൂ
എന്റെ മൗനങ്ങള്‍ മൂളും സഖി
യുഗ്മഗാനങ്ങള്‍ മാത്രം
നിന്‍ ദലങ്ങളില്‍ വീണുറങ്ങി ഞാൻ
നീലഭൃംഗമാകും
നീ വരൂ നീ വരൂ
തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ
പുഷ്യരാഗങ്ങളായി നവ പുഷ്പഹാരങ്ങള്‍
കോര്‍ക്കും
പ്രേമഗംഗയില്‍ നീന്തി നീന്തി ഞാന്‍ രാജഹംസമാകും
നീ വരൂ നീ വരൂ
മഞ്ഞു പെയ്യുന്ന മാനം മഞ്ജുസംഗീത യാമം
പൊന്‍മുളം തണ്ടുമായ് നീ വരൂ നീ വരൂ
തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thennalin therileri
Additional Info
Year:
1989
ഗാനശാഖ: