ഹൃദയം കൊണ്ടെഴുതുന്ന കവിത - F

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റ് വരുത്താതിരുന്നാൽ
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം
(ഹൃദയം...)

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാനപ്രവാഹം
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ

തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ
വർഷം കൊണ്ടും വസന്തം കൊണ്ടും
വേനലിൽ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം
(ഹൃദയം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridayam kondezhuthunna Kavitha - F

Additional Info

Year: 
1989

അനുബന്ധവർത്തമാനം