തൊഴുകൈയ്യില്‍ പുണ്യാഹം

തൊഴുകൈയ്യില്‍ പുണ്യാഹം കൊണ്ടേ
പുലർകാലം മഞ്ഞിൽ വിരിഞ്ഞു
പറവകളേ തുയിലുണരൂ
മലരുകളേ മധു ചൊരിയൂ
ഓ..മുച്ചിപ്പാലക്കീഴിൽ
ഓഹൊ...കൊത്തങ്കല്ലും തൂക്കി
കള്ളക്കന്നിക്കാറ്റിൽ തെന്നിത്തെന്നിത്തെന്നി
ഇല്ലിക്കാടും കുന്നും നെല്ലിച്ചോടും ചുറ്റി
പച്ചത്തുമ്പിക്കുഞ്ഞേ പിച്ച പിച്ച പിച്ച
പിച്ച പിച്ച പിച്ച പിച്ച പിച്ച പിച്ച
തൊഴുകൈയ്യില്‍ പുണ്യാഹം കൊണ്ടേ
പുലർകാലം മഞ്ഞിൽ വിരിഞ്ഞു
പറവകളേ തുയിലുണരൂ
മലരുകളേ മധു ചൊരിയൂ

ചിരിയിൽ ചെങ്കൂവളത്തുമ്പും വെച്ച്
നെറുകയിൽ വെൺചന്ദന പൊട്ടും തൊട്ട്
അരയിൽ പാലക്കാടൻ മുണ്ടും ചുറ്റി
അഴകിൽ സൂര്യോദയ ചിന്തും ചൊല്ലി
ഇതിലേ വരൂ ഗ്രാമീണതേ
പുതുകതിരിൻ പൊൻതേരിൽ
മണിവാനിൽ മഞ്ഞല തെന്നലിൽ
കുളിരൂറും അഞ്ചലിൽ കൊഞ്ചലിൽ
തൊഴുകൈയ്യില്‍ പുണ്യാഹം കൊണ്ടേ
പുലർകാലം മഞ്ഞിൽ വിരിഞ്ഞു
പറവകളേ തുയിലുണരൂ
മലരുകളേ മധു ചൊരിയൂ

മലയിൽ കോടക്കാറ്റിൻ ചൂളം വിളി
മനസ്സിൽ പായിപ്പാടൻ വള്ളംകളി
ഓ തിത്തിത്താരോ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആഹാ ചിരിയിൽ പൊന്നേലസ്സിൻ താളം പിടി
വഴിയിൽ കാക്കാരശ്ശി നാടൻ കളി
തിരുവോണവും തൈപ്പൂയവും
കണിയുണരും നന്നാട്ടിൽ
വിറവലാൻ മൂവരക്കഞ്ചുകൻ
വിളയാടും മാമരച്ചില്ലയിൽ
തൊഴുകൈയ്യില്‍ പുണ്യാഹം കൊണ്ടേ
പുലർകാലം മഞ്ഞിൽ വിരിഞ്ഞു
പറവകളേ തുയിലുണരൂ
മലരുകളേ മധു ചൊരിയൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thozhukayyil punyaham

Additional Info

Year: 
1989

അനുബന്ധവർത്തമാനം