മണ്ണിൽ വീണ മഴനീർ - M
Music:
Lyricist:
Singer:
Raaga:
Film/album:
മണ്ണിൽ വീണ മഴനീർത്തുള്ളിക്ക് മനസ്സിലെങ്ങോ മഴവില്ല് ആ മഴവില്ലിനായിരം ചിറകുണ്ടോ ചിറകുകൾക്കായിരം നിറമുണ്ടോ...നിറമുണ്ടോ മണ്ണിൽ വീണ മഴനീർത്തുള്ളിക്ക് മനസ്സിലെങ്ങോ മഴവില്ല് ഉറവ നീരായ് ജന്മം എന്നോ ഉണർന്നതും അലയാഴി ഊഞ്ഞാലിൽ എങ്ങോ അലഞ്ഞതും സൂര്യദാഹങ്ങൾതൻ ചൂടേറ്റുയർന്നതും മോഹങ്ങൾ ദാഹങ്ങൾ ഓരോന്നും ആയിരം നാവുള്ള മൗനങ്ങളായതും ഓർമ്മയില്ലേ ഓർമ്മയില്ലേ കുളിരുകോരും നെഞ്ചിൽ മിന്നൽ പിണഞ്ഞതും ഹൃദയാഭിലാഷങ്ങൾ കണ്ണീരണിഞ്ഞതും ദൂരതീരങ്ങളിൽ കാറ്റേറ്റു പെയ്തതും ആരോരും കാണാതെ ഏതേതോ ചിപ്പിതൻ ആത്മാവിൽ വൈഡൂര്യമായതും ഓർമ്മയില്ലേ....ഓർമ്മയില്ലേ മണ്ണിൽ വീണ മഴനീർത്തുള്ളിക്ക് മനസ്സിലെങ്ങോ മഴവില്ല് ആ മഴവില്ലിനായിരം ചിറകുണ്ടോ ചിറകുകൾക്കായിരം നിറമുണ്ടോ...നിറമുണ്ടോ മണ്ണിൽ വീണ മഴനീർത്തുള്ളിക്ക് മനസ്സിലെങ്ങോ മഴവില്ല്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mannil veena - M
Additional Info
Year:
1989
ഗാനശാഖ: