കരയെ നോക്കി കടലലറുന്നൂ

കരയെ നോക്കി കടലലറുന്നൂ
മനുഷ്യപുത്രനു വയറെരിയുന്നൂ
നീയിവിടെ നിൻ മുഖം ചാർത്തിയ
മൃദുലവികാരച്ചുരുൾ തഴുകുന്നോ   (കരയെ)
കണ്ണു തുറന്നാൽ ആഹ്ലാദത്തിനു 
വകയില്ലാത്തൊരു മണ്ണിൽ
നിന്റെ വിലാപസ്വരങ്ങൾക്കല്ലാ 
ഈ നൂറ്റാണ്ടിൽ സ്ഥാനം  (കരയെ)
ഒരു നേരത്തെ തീനും തേടി
അസ്ഥികൾ പൊരുതും മണ്ണിൽ
നിന്റെ വിഷാദക്കിളികൾക്കല്ല
ഇന്നീ മഹിയിൽ സ്ഥാനം  (കരയെ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karaye Nokki Kadal Alarunnuu

Additional Info

Year: 
1977

അനുബന്ധവർത്തമാനം