മാനത്താരേ വിത്തെറിഞ്ഞു

മാനത്താരേ വിത്തെറിഞ്ഞു മുത്തെറിഞ്ഞു പെണ്ണേ മുത്തുവിളഞ്ഞാല്‍ കൊയ്തെടുക്കണ കത്തികണ്ടോ പെണ്ണേ ചന്ദിരക്കല പൊന്നുകെട്ടിയ കത്തികണ്ടോ മേലെ മിന്നലാട്ടം മിന്നിനിക്കണ കത്തികണ്ടോ മേലെ മാരന്‍ വന്നുപോയോ മാല തന്നുപോയോ മാലതന്നനേരം നാണം വന്നുപോയോ ധിംതകതകധിം തകതകധിം ധിംതകതകധിം തകതകധിം മാനത്താരേ വിത്തെറിഞ്ഞു മുത്തെറിഞ്ഞു പെണ്ണേ മുത്തുവിളഞ്ഞാല്‍ കൊയ്തെടുക്കണ കത്തികണ്ടോ പെണ്ണേ കോലമലമേലെ നീലമയിലാട്ടം നീലമയിലാട്ടം പീലിവിരിച്ചാട്ടം ഓലമുടിത്തുമ്പില്‍ കുരുവിയൂഞ്ഞാലാട്ടം താമരവില്ലാലെ ഏനൊരമ്പെയ്തോട്ടെ മയിലേ പൊന്മയിലേ ആട്ടമാടാന്‍ വായോ കുയിലേ പൂങ്കുയിലേ പാട്ടുപാടാന്‍ വായോ മാനത്താരേ വിത്തെറിഞ്ഞു മുത്തെറിഞ്ഞു പെണ്ണേ മുത്തുവിളഞ്ഞാല്‍ കൊയ്തെടുക്കണ കത്തികണ്ടോ പെണ്ണേ പോതിയമ്മ വാഴും കാവിലിന്നു തെയ്യം ഓലമുടിക്കോലം ചെണ്ടമേളം താളം തെച്ചിമാലമാറില്‍ ഒടവാളു കയ്യില്‍ ചോത്തിരികള്‍ കുത്തി തുള്ളിവരും തെയ്യം കിളിയേ പൈങ്കിളിയേ തെയ്യം കാണാന്‍ പോണ്ടേ പെണ്ണേ കണ്ണേ കൂട്ടിന്നാരും വേണ്ടേ മാനത്താരേ വിത്തെറിഞ്ഞു മുത്തെറിഞ്ഞു പെണ്ണേ മുത്തുവിളഞ്ഞാല്‍ കൊയ്തെടുക്കണ കത്തികണ്ടോ പെണ്ണേ ചന്ദിരക്കല പൊന്നുകെട്ടിയ കത്തികണ്ടോ മേലെ മിന്നലാട്ടം മിന്നിനിക്കണ കത്തികണ്ടോ മേലെ മാരന്‍ വന്നുപോയോ മാല തന്നുപോയോ മാലതന്നനേരം നാണം വന്നുപോയോ ധിംതകതകധിം തകതകധിം ധിംതകതകധിം തകതകധിം മാനത്താരേ വിത്തെറിഞ്ഞു മുത്തെറിഞ്ഞു പെണ്ണേ മുത്തുവിളഞ്ഞാല്‍ കൊയ്തെടുക്കണ കത്തികണ്ടോ പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maanathare vitherinju