ശിലായുഗം മുതല്‍ വഴിതേടുന്നു

ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന്‍ അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന്‍ കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നു കറുകകള്‍ വളരും പാതയിലൂടെ കഴൽ പതറാതെ നടക്കുക നാം കാലംപോലും കാണാന്‍ വൈകിയ കല്‍ഹാരങ്ങളിറുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്‍ശനശൈലീ മുദ്രകള് ചാര്‍ത്തി അക്ഷൌഹിണിതന്‍ മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന്‍ അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന്‍ കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Silayugam muthal