ദൂരെ ദൂരെ സാഗരം തേടി - M
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെ പോലെ
നന്മണിച്ചിപ്പിയെ പോലെ
നറുനെയ് വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലെ
സാമഗാനങ്ങളെ പോലെ
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ് നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Doore doore saagaram - M
Additional Info
Year:
1989
ഗാനശാഖ: