വെള്ളാരപ്പൂമല മേലേ

വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ
ഓണത്താറാടി വരുന്നേ (വെള്ളാര...)

പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു
ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2)
മാമ്പൂ മണവും കുളിരും മാടി വിളിക്കേ
കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
കുങ്കുമമേറ്റു (വെള്ളാര...)

നന്തുണി പാട്ടാളി പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2)
കാലിക്കുട മണികളിലെ കേളി പതിഞ്ഞു
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ (വെള്ളാര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.66667
Average: 5.7 (3 votes)
Vellaarappoomala mele

Additional Info

അനുബന്ധവർത്തമാനം