രാഗമറിയില്ല താളമറിയില്ല

രാഗമറിയില്ലാ താളമറിയില്ലാ
രാഗമറിയില്ല താളമറിയില്ല
ഒരു ഗാനത്തിന്‍ തോണിയിലേറി
അക്കരെയെത്താനറിയില്ല
(രാഗമറിയില്ല...)

കാമിനിമാരുടെ ഹൃദയം അറിയാം
കാമുക ദാഹങ്ങളറിയാം
നിധിയും തേടി പോയ കുമാരന്റെ
വിധിയെന്തായെന്നുമറിയാം
മണലിലുയർത്തിയ കൊട്ടാരങ്ങള്‍
തിരകളിലമര്‍ന്നതുമറിയാം -പക്ഷെ
(രാഗമറിയില്ല...)

അരമനയ്ക്കുള്ളിലെ രഹസ്യമറിയാം
അങ്ങാടിപ്പാട്ടുകള്‍ അറിയാം
പാതിരയോളം പാടിമയങ്ങിയ
രാപ്പാടിതന്‍ ദുഃഖമറിയാം
തടവിലുറങ്ങും രാജകുമാരികള്‍
സ്വപ്നം കാണുവതറിയാം -പക്ഷെ
(രാഗമറിയില്ല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragamariyilla thalamariyilla

Additional Info

Year: 
1989

അനുബന്ധവർത്തമാനം