രാത്രിമലരിന്‍ ആര്‍ദ്രമിഴിയില്‍

രാത്രിമലരിന്‍ ആര്‍ദ്രമിഴിയില്‍
അലിയും ചന്ദ്രകിരണം
ചൊല്ലാമൊഴിതന്‍ ഹൃദയമുകുളം
നിറയും സാഗരമൗനം
രാത്രിമലരിന്‍ ആര്‍ദ്രമിഴിയില്‍
അലിയും ചന്ദ്രകിരണം

കണ്ടു മറന്ന കിനാവുകളിന്നൊരു കനകവല്ലരിയായെങ്കില്‍
മിന്നാമിന്നികള്‍ മോഹശതങ്ങള്‍
പൂങ്കുലയായി വിരിഞ്ഞെങ്കില്‍
നിനക്കു് പുല്‍കിപ്പടരാന്‍ ഞാനൊരു തേന്‍മാവായെങ്കില്‍
രാത്രിമലരിന്‍ ആര്‍ദ്രമിഴിയില്‍
അലിയും ചന്ദ്രകിരണം

അഭിലാഷങ്ങള്‍ നീന്തി നടക്കും
രാവൊരു മാലിനിയായെങ്കില്‍
നിന്‍ മന്ദഹാസം മതികലയായി
നീരാട്ടിനെന്നും വന്നെങ്കില്‍
കല്ലോലങ്ങള്‍ തഴുകി മയങ്ങും
കല്‍പ്പടവായെങ്കില്‍

രാത്രിമലരിന്‍ ആര്‍ദ്രമിഴിയില്‍
അലിയും ചന്ദ്രകിരണം
ചൊല്ലാമൊഴിതന്‍ ഹൃദയമുകുളം
നിറയും സാഗരമൗനം
രാത്രിമലരിന്‍ ആര്‍ദ്രമിഴിയില്‍
അലിയും ചന്ദ്രകിരണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathri malarin ardra mizhiyil

Additional Info

Year: 
1989

അനുബന്ധവർത്തമാനം