സ്നേഹമോ വിരഹമോ
Music:
Lyricist:
Singer:
Film/album:
സ്നേഹമോ വിരഹമോ
പ്രണയത്തിൻ കലഹമോ
സുഖമൊന്നരുളുന്നു എന്നിൽ നിന്നിൽ
ശ്രുതിയൊന്നുണർത്തുന്നു
അരിയവിരലിനാലെ മധുരം നുള്ളി തന്നു
(സ്നേഹമോ...)
നിറസന്ധ്യയിൽ നീരാടി വന്നൂ
പൂന്തെന്നൽ പുളകങ്ങൾ തന്നൂ
മോഹങ്ങൾ ഹൃദയത്തിൽ പൂത്തൂ
നവനവ മലരുകൾ ഉയിരിനു നല്കീ
തളിർവല്ലി പോലെന്നിൽ പടർന്നീടവേ
(സ്നേഹമോ...)
നീ നൽകിയ ഏതോ കനവിൽ
ആടുന്നു പൂവായെൻ ഹൃദയം
നിൻ ചുണ്ടിൽ മധുവണിയും മൊഴിയിൽ
ഒഴുകും എൻ ഹൃദയം
നിൻ തിരുകൈകളാൽ നിന്നിലെ
നിറയുന്നു അനുരാഗസുധയെൻ കനവിൽ
(സ്നേഹമോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehamo virahamo
Additional Info
Year:
1988
ഗാനശാഖ: