എന്നെ കാൺകെ
എന്നെ കാൺകെ ഹെ
ഇന്നു നിന്റെ കണ്ണിന്നെന്തേ
ഞാനാടുമ്പോൾ ഹെ
ഇന്നു നിന്നിൽ മൗനം എന്തേ
ഭൂമിക്ക് പോലും ചാഞ്ചല്യമേകി
നിൽക്കുന്നു ഈ രാവിൽ ഞാൻ
ഇന്നെങ്കിലിന്ന് നീ നേരിൽ അറിയും
എന്നുള്ളിൻ ആവേശങ്ങൾ
ഇന്ന് എന്നെ തൊട്ടിടാതെ നീ
(എന്നെ കാൺകെ...)
എൻ നെഞ്ചിലെ താപത്തിൽ
എൻ കണ്ണിലെ ജ്വാലയിൽ
വീഴുവാൻ മോഹവും ഇല്ലയോ
ആളുവാൻ മോഹവും പോലെയോ
ആടി ഞാൻ ആടി ഞാൻ നിൽക്കെ
എന്തിയായ് വെറുതെ നിൻ വേഷങ്ങൾ
(എന്നെ കാൺകെ...)
നോവിക്കുവാൻ ആശയോ
ലാളിക്കുവാൻ ആശയോ
നേരമായ് ഇന്നു ഞാൻ ഓർക്കവേ
അല്ലിലെൻ മാനസം മുങ്ങവേ
എന്നിലെ ശക്തി നീ കണ്ടിടും നേരം
എന്നെ നീ ദുർഗ്ഗയായ് മാറ്റവേ
(എന്നെ കാൺകെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enne kaanke
Additional Info
Year:
1988
ഗാനശാഖ: