പൂവിൻ മൃദുലതയല്ലേ
പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ
കാമൻ എയ്യും സുമശരം ഞാൻ..അല്ലേ
അഴകിൻ നിറകുടമേ നിറയും രതിലയമേ
ആരോ നിന്റെ മധുപനവൻ ആരോ
പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ
കാമൻ എയ്യും സുമശരം ഞാൻ..അല്ലേ
താരങ്ങൾ പൂക്കും നാട്ടിൽ നിന്നും
ഞാനേകയായി താഴെ വന്നു
വീഞ്ഞിൻ നദിയിൽ നീന്തും കിളിയേ
നിന്നിൽ മേവും നറു ലഹരി..ആർക്കോ
പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ
കാമൻ എയ്യും സുമശരം ഞാൻ..അല്ലേ
താരുണ്യദാഹം എന്റെ ഉള്ളിൽ
ആലസ്യമായി മാറും നേരം
എന്നിൽ അലിയാൻ എന്നിൽ വിരിയാൻ
ആരും ഇല്ല അവനിയിതിൽ ആരും
പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ
കാമൻ എയ്യും സുമശരം ഞാൻ..അല്ലേ
അഴകിൻ നിറകുടമേ നിറയും രതിലയമേ
ആരോ നിന്റെ മധുപനവൻ ആരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovin mrithulathayalle
Additional Info
Year:
1988
ഗാനശാഖ: