വാക്കുകൊണ്ടെന്നെ വശക്കേടാക്കി

വാക്കുകൊണ്ടെന്നെ വശക്കേടാക്കി
വഞ്ചിച്ചു മാറാന്‍ നോക്കുന്നോ നീയ്
ദുഷ്യന്താ രാജാ എന്‍ നാഥാ
എന്‍ കുഞ്ഞിന്‍ താതാ
പ്രിയനല്ലേ എന്നെ അറിയില്ലേ
പൊന്നേ വെടിയല്ലേ എന്നെ തഴയല്ലേ

ഇല്ലില്ല ഇല്ല നാമാളല്ല
ആരാന്റെ കുഞ്ഞിന് ഇൻഷ്യൽ ആകാന്‍
കണ്വന്റെ മോളേ പോപോ നീ
ശകുന്തളേ ദൂരെ
വലയ്ക്കല്ലേ പെണ്ണേ കുഴയ്ക്കല്ലേ
നിന്നെ വരിക്കുമെന്നു നീ നിനയ്ക്കല്ലേ

അടടാ രാജാ നീയിവളെ അറിയുകില്ലെന്നോ
കണ്വനാകുമെന്നെയും നീ കള്ളനാക്കുന്നോ
പൊഴികള്‍ കൊണ്ട് വാഴാതെ
ശവിയേ ശാപം വാങ്ങാതെ
ചതിയാ കൊടുംചതിയാ
തടിയാ മരത്തലയാ

മുന്നിലായ് കാണും മണിസൗധം
ഉണ്ടതിലെനിക്കും അവകാശം
മറന്നുവോ മന്നാ
നാം തമ്മില്‍ മാറിയതെല്ലാം
നിറഞ്ഞൂ എന്നിലുറഞ്ഞൂ
വളർന്നൂ ലോകമറിഞ്ഞൂ

നീയിവളെ വളച്ചതു് ഞാന്‍ കണ്ടതാണല്ലോ
നീയിവൾ‌ക്കു് കൊടുത്ത വാക്കും കേട്ടതാണല്ലോ
രാജപ്പഹയാ ഹമുക്കേ കാലുമാറ്റമോ

കള്ളങ്ങള്‍ പറഞ്ഞു ഫലിപ്പിക്കേണ്ട
എല്ലോരും ചേര്‍ന്നു കളിപ്പിക്കണ്ട
അജ്ഞാതഗര്‍ഭം കൈക്കൊള്ളാന്‍
ഇല്ലല്ലോ നമ്മള്‍
നടന്നോ പടി കടന്നോ

നിങ്ങള്‍ കേട്ടില്ലേ നാട്ടാരേ ഈ മൊഴി
നിങ്ങള്‍ കണ്ടില്ലേ മാളോരേ ഈ ചതി
ഇതിനൊരന്ത്യം കാണും വരെയും
ചമത മുറിക്കും കൈകളാലേ
കൊടികള്‍ പിടിക്കും ഇവിടെ ഞങ്ങള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaakkukondenne vasakkedakki

Additional Info

Year: 
1988
Lyrics Genre: 

അനുബന്ധവർത്തമാനം