ഈ ഉന്മാദം
ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം
എന്നാത്മാവിൽ പൂ ചൂടി
ആടുന്നു ഞാൻ തേടുന്നു ഞാൻ
എന്റെ ആലസ്യഭാരം തീർക്കാൻ ആരോ
ഓ ആരോ ഇന്നാരോ ഇന്നാരോ
ഈ ഉന്മാദം ഉന്മാദം
ഈ രാവിന്റെ സമ്മാനം
മൗനം സ്വരമായി ഉള്ളിൽ വല വീശി
എന്നെ നിൻ കണ്ണുകൾ അമ്പുകൾ എയ്യവേ
സ്നേഹം കൊള്ളുമ്പോൾ എൻ ദാഹം ചൂടുമ്പോൾ
ഇന്നെന്റെ രോമാഞ്ചം നീയായ്
ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം
ഏതോ മലർമാരി എന്നിൽ കുളിർകോരി
ആയിരം നാഗമെൻ പ്രാണനിൽ പുളയവേ
സ്നേഹം തളരുമ്പോൾ ഞാൻ ആകെ മാറുമ്പോൾ
ഇന്നെന്റെ സായൂജ്യം നീയായ്
ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം
എന്നാത്മാവിൽ പൂ ചൂടി
ആടുന്നു ഞാൻ തേടുന്നു ഞാൻ
എന്റെ ആലസ്യഭാരം തീർക്കാൻ ആരോ
ഓ ആരോ ഇന്നാരോ ഇന്നാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee unmaadam
Additional Info
Year:
1988
ഗാനശാഖ: