പൂമൊഴീ സഖീ
പൂമൊഴീ സഖീ നിൻ തേൻമൊഴി
മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ
തുടിക്കും മേനിയിൽ മുളയ്ക്കും വേളയിൽ നിനക്കായെൻ ചുംബനം
പൂമൊഴീ സഖീ നിൻ തേൻമൊഴി
മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ
മുല്ലപ്പൂമ്പന്തൽ കെട്ടുന്നു വാനം
മംഗല്ല്യത്താലം ഒരുക്കുന്നു ഭൂമി
മെല്ലെമെല്ലെ പാദങ്ങളൂന്നി
ഏതോ കിനാവിൻ ഏകാന്ത ദ്വീപിൽ
നീ പോരവേ പ്രിയമെഴും
പൂമൊഴീ സഖീ നിൻ തേൻമൊഴി
മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ
പനിനീരു പെയ്തു ആശംസ നേർന്നു
മന്ത്രങ്ങളോടെ ഇളംതെന്നൽ വന്നു
നീലമിഴിയാലെ നാളം കൊളുത്തി
മോഹങ്ങൾ കോർക്കും എൻ രാഗമാല്യം
നീ ചാർത്തവേ പ്രിയമെഴും
പൂമൊഴീ സഖീ നിൻ തേൻമൊഴി
മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ
തുടിക്കും മേനിയിൽ മുളയ്ക്കും വേളയിൽ നിനക്കായെൻ ചുംബനം
പൂമൊഴീ സഖീ നിൻ തേൻമൊഴി
മനസ്സിൻ കുമ്പിളിൽ തുളുമ്പും വേളയിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomozhi sakhi
Additional Info
Year:
1988
ഗാനശാഖ: