ശാലിനീ ആടിവാ

ശാലിനീ ആടിവാ സുന്ദരീ പാടിവാ
ശാലിനീ ആടിവാ സുന്ദരീ പാടിവാ
ചന്ദനക്കുറിയണിഞ്ഞു ചൂടി ഇന്ദുരേഖ
രാത്രി രാത്രി നീ അരങ്ങിലാടി വാ
(ശാലിനീ...)

മാനം ഏതോ അലകടലിൻ അക്കരേ
മോഹം തേടി നിന്നാടുന്ന വേളയിൽ
നീയെന്നും ഇക്കരെ നീയെന്നും ഇക്കരെ
തഴുകിയൊഴുകും യൗവ്വനലഹരിതൻ
പൊൽക്കരെ യ്യാ (ശാലിനീ...)

കുയിൽ ഒരു കഥ പറയും വേളയിൽ
മാരൻ വന്നുവോ സ്നേഹം തന്നുവോ
ഈണങ്ങൾതേടി നിൻ മെയ്യിൽ അലിഞ്ഞുവോ
അഴകിൻ മദനവീണ മീട്ടിയിന്നു പാടിയോ യ്യാ
(ശാലിനീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Shalini aadi vaa