സ്നേഹവാനിൽ നീയണഞ്ഞു -F
ആ...
സ്നേഹവാനിൽ നീയണഞ്ഞു
എന്റെ മോഹം പൂവണിഞ്ഞു
കനവു പൂത്തൊരു ചില്ലയിൽ
രാഗപ്പൂങ്കുയിൽ പാടി
വീണ്ടുമാ മധുഗീഥികൾ
പ്രേമപല്ലവിയായി
(സ്നേഹവാനിൽ...)
പാരിജാതം തേടും രാവിൽ
ഹേമയാമിനിയിൽ
മരന്ദം തൂകും ചന്ദ്രികയിൽ
ചന്ദ്രകാന്തം പോലലിഞ്ഞെൻ
മാനസം നിന്നോർമ്മയിൽ
(സ്നേഹവാനിൽ...)
എന്റെ മാനസവേണുവിൽ നീ
ഒഴുകും ലയസുരഭി
സ്വരങ്ങൾ ചൂടും മധുലഹരി
നാളെ വീണ്ടും നീ വരുമ്പോൾ
യാത്രയാകും പൈങ്കിളി
(സ്നേഹവാനിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehavaanil neeyananju - F
Additional Info
Year:
1987
ഗാനശാഖ: