മധുമധുരം മലരധരം

മധുമധുരം മലരധരം
മനയ്ക്കലെ കാവിൻ പരിമളമേ
പൂജാമലരായ് ഞാനണഞ്ഞു
ദേവൻ മാറിൽ ചൂടി
അഭിലാഷഹംസം പറന്നുയർന്നു
(മധുമധുരം..)

പ്രേമാഞ്ജനം നിൻ മിഴിയിൽ
നീലാരവിന്ദം വിടർത്തിയല്ലോ
പാടാത്ത പാട്ടിൻ പല്ലവി നീ
ഭൂപാളമേകും ആലോലം നീയേ
ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞു
മധുമധുരം മലരധരം

രാജമല്ലി പൂത്തുലഞ്ഞു
രാഗാർദ്രമാമെൻ മനസ്സിനുള്ളിൽ
താരുണ്യപുഷ്പ്പങ്ങൾ നിൻ കവിളിൽ
ഏതോ കിനാവിൽ താലോലമാടി
ഹൃദയങ്ങളൊന്നായ് ചേർന്നലിഞ്ഞു
(മധുമധുരം...)

മധുമധുരം മലരധരം