കലയുടെ കേളീസദനമുണർന്നൂ

കലയുടെ കേളീസദനമുണർന്നൂ...
സ്വരമണ്ഡപ നട തുറന്നൂ...
പമഗരി സരിഗ... ആഹാ... 
ഗമപ... ആഹാ...
സരിഗമ പാടിയ കിളിമകളുടെ മൊഴി
സകല മനസ്സിലും അലിഞ്ഞൂ...

കലയുടെ കേളീസദനമുണർന്നൂ...
സ്വരമണ്ഡപ നട തുറന്നൂ...

സുമധുര സംഗീതാരവമരുളും...
സുരഭില യാമമണഞ്ഞു...
സമയപഥങ്ങളിൽ അഴകായ് ഒഴുകും...
സുവർണ്ണ ഗീതമുതിർന്നൂ...

കലയുടെ കേളീസദനമുണർന്നൂ...
സ്വരമണ്ഡപ നട തുറന്നൂ...

ശ്രുതിലയ നാദതരംഗമുണർത്തി
ശ്രവണ മനോഹര ലഹരീ....
ഹൃദയസദസ്സുകൾ അനുദിനമോതി
പുതിയൊരു സ്വാഗത ഗീതീ....

കലയുടെ കേളീസദനമുണർന്നൂ...
സ്വരമണ്ഡപ നട തുറന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalayude Keli

Additional Info

Year: 
2019

അനുബന്ധവർത്തമാനം