ഉന്ത്‌ പാട്ട്

ഓ..
ഓ.. ആകാശം കൈനീട്ടുന്നുണ്ടല്ലോ..
ഓ.. 
ഓ.. ഉള്ളാകെ ഉല്ലാസം വന്നല്ലോ..    

ഉന്തുന്തുന്തുന്തുന്തുന്താണേ തീരമോഹക്കൈവണ്ടി 
ഉന്നങ്ങൾ ദൂരത്താണേ
ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും 
ഉന്തേണം തന്നത്താനെ 
പകുതിയോളം പോകുന്ന നേരം കടലു കണ്ടാലോ 
പീലിപ്പോൻതൂവൽ താനേ തുന്നി 
പാറേണം വെൺമേഘം പോലെ 
ഓ.. ഓ.. ആകാശം കൈനീട്ടുന്നുണ്ടല്ലോ..
ഓ.. ഓ.. ഉള്ളാകെ ഉല്ലാസം വന്നല്ലോ..    

ഉന്തുന്തുന്തുന്തുന്തുന്താണേ തീരമോഹക്കൈവണ്ടി 
ഉന്നങ്ങൾ ദൂരത്താണേ
ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും 
ഉന്തേണം തന്നത്താനെ 

അകലെനിന്നാർദ്രമാം പിൻവിളി 
അരികിലെത്തുന്നുവോ 
കാതോളം വന്നാ സ്വരം ചിന്തയിൽ 
മുറിവു തീർക്കുന്നുവോ 
ശരികളിൽനിന്നൊഴുകി മാറി 
മലകൾ നെയ്യും വഴിയിലാണോ 
നീ പോവതീയാത്രയിൽ 
ഓ.. ഓ.. ആകാശം കൈനീട്ടുന്നുണ്ടല്ലോ..
ഓ.. ഓ.. ഉള്ളാകെ ഉല്ലാസം വന്നല്ലോ..    

ഉന്തുന്തുന്തുന്തുന്തുന്താണേ തീരമോഹക്കൈവണ്ടി 
ഉന്നങ്ങൾ ദൂരത്താണേ
ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും 
ഉന്തേണം തന്നത്താനെ 
പകുതിയോളം പോകുന്ന നേരം കടലു കണ്ടാലോ 
പീലിപ്പോൻതൂവൽ താനേ തുന്നി 
പാറേണം വെൺമേഘം പോലെ 
ഓ.. ഓ.. ആകാശം കൈനീട്ടുന്നുണ്ടല്ലോ..
ഓ.. ഓ.. ഉള്ളാകെ ഉല്ലാസം വന്നല്ലോ..

Ganagandharvan | Undh Song | Mammootty | Ramesh Pisharody | Deepak Dev | Zia Ul Haq