സുന്ദരിയാം കണ്ണാടിയാറ്റിൽ
തെയ്തോം തെയ്തകതകതോം തെയ്തോം
തെയ്തോം തെയ്തകതകതോം തെയ്തോം
തെയ്തോം തെയ്തകതകതോം തെയ്തോം
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
തെയ്തോം തെയ്തകതകതോം തെയ്തോം
പൂന്തിരയിൽ കളിവഞ്ചിപ്പാട്ടിൻ കിന്നാരത്തളകിലുക്കം
തെയ്തോം തെയ്തകതകതോം തെയ്തോം
അങ്ങേലെക്കടവത്തും ഇങ്ങേലെ മാടത്തും
ആളലങ്കാരത്തിൻ കുരലാരം
ഹൊയ്യാഹോ ഹൊയ്യാഹൊയ്യാ
ഹൊയ്യാഹൊയ്യാഹോ ഹൊയ്യാഹോ
ഹൊയ്യാഹോ ഹൊയ്യാഹൊയ്യാ
ഹൊയ്യാഹൊയ്യാഹോ ഹൊയ്യാഹോ
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
തെയ്തോം തെയ്തകതകതോം തെയ്തോം
അരയാലിൻ കൊമ്പിന്മേലേ പൂർണ്ണചന്ദ്രൻ
ചേങ്കിലയും കൊണ്ടല്ലോ മേളത്തിനു വന്നെത്തി
ഒരുതുള്ളിപ്പനിനീരും കൊണ്ടോടി വന്നൂ
നാക്കിലയിൽ തുള്ളിവരും ഗന്ധർവൻ പൂങ്കാറ്റേ
തായമ്പകതാളത്തിൽ പൂരം കൊടിയേറി
താലപ്പൊലിയേന്തിയൊരുങ്ങീ
പവിഴപ്പെൺകൊടികൾ
കേട്ടൂ ഒരു കഥകളിമേളം കണ്ടൂ പൊന്നാനച്ചമയം
മുത്തുക്കുടകളും വർണ്ണക്കളികളും ഓണത്തകൃതിയുമായ്
ധീംതക്കന ധീം ധീം തക്കന ധിത്തൈ ധിത്തൈ തധിമൃതത്തൈ
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
അങ്ങേലെക്കടവത്തും ഇങ്ങേലെ മാടത്തും
ആളലങ്കാരത്തിൻ കുരലാരം
അയ്യയ്യാ ആനച്ചന്ദം വട്ടംകെട്ടിപ്പോയ് അയ്യയ്യാ
അയ്യയ്യാ ആനച്ചന്ദം വട്ടംകെട്ടിപ്പോയ് അയ്യയ്യാ
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
അരയന്നക്കളിയോടങ്ങൾ നീന്തിവന്നൂ
ഇക്കരയും മറുകരയും തിരുതാളം തുഌഇപ്പോയ്
പൂമാലത്തോരണമിട്ടൂ ഗോപുരങ്ങൾ
അമ്പലവും കാവുകളും പൂങ്കുഴലിൽ മിന്നിപ്പോയ്
നാലമ്പലമുറ്റമൊരുങ്ങീ കൂത്തു തുടങ്ങാറായ്
നായാടികളാർത്തു വിളിച്ചൂ ചന്തയൊരുങ്ങാറായ്
ആട്ടം ഒരു കാവടിയാട്ടം എന്നും ഒരു പൂക്കളിയാട്ടം
അല്ലിത്താമരവള്ളിക്കുടിലുകളരങ്ങു പകരുകയായ്
അക്കുത്തിക്കുത്താനവരമ്പത്തയ്യങ്കുത്ത് കരിങ്കുത്ത്