നീലക്കരിമ്പിന്റെ തുണ്ടാണ്

വാളിങ്ങെടുക്കെടാ മണിയിങ്ങെടുക്കെടാ
താതിന്നംതാരോ ധിത്തെന്നം താരോ
കൊട്ടിങ്ങെടുക്കെടാ കൊഴലിങ്ങെടുക്കെടാ 
താതമ്പിപ്പിള്ളേ തിത്തമ്പിപ്പിള്ളേ
ഓണക്കടവത്ത് താമരത്തുഞ്ചത്ത്കോടയടിച്ചോണ്ട് പള്ളു വിളിക്കണ-
താരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ
ആരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ

തക്കിടകിണ്ണം താരിത്ത കിണ്ണം
താരിത്ത കിണ്ണത്തിൽ തക്കിട കിണ്ണത്തിൽ ...ഉം ..
താരിത്തകിണ്ണത്തിൽ തക്കിട കിണ്ണത്തിൽതക്കിട 
തിക്കിട തോം കിട നം കിട തരികിടതോം  
നം കിട തരികിടതോം  ...
 നം കിട തരികിടതോം 

നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ് 
നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ്  

വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ്
മാനത്തൂന്നിങ്ങോട്ട് വന്നോ നീ നിന്നെ 
താഴത്തു വെക്കാതെ നോക്കാം ഞാൻ
ഇന്നെന്റെ കൈകളിൽ ഊഞ്ഞാലാട് ചാഞ്ചാടുണ്ണീ

നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ്  

വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ്

നിൻ കവിൾപ്പൂവിൽ മുത്തമിട്ടാൽ അച്ഛന്റെയുള്ളിൽ മാരിവില്ല്
നിൻ കവിൾപ്പൂവിൽ മുത്തമിട്ടാൽ അച്ഛന്റെയുള്ളിൽ മാരിവില്ല്
നിന്നെ മാറിലണയ്ക്കുമ്പോൾ അമ്മതൻ നെഞ്ചിൽ പൂമാരി

ആകാശം തൊട്ടുവരാൻ കാൽ വളര് പിന്നെ കൈ വളര്
അമ്പിളിമാമനുമായിരം മക്കളും കൂടെക്കളിക്കാനിങ്ങു വരും
കൂടെക്കളിക്കാനിങ്ങു വരും

നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ്  

വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ്

നല്ലോലപ്പൈങ്കിളി നീ കേട്ടോ നാളേയ്ക്ക് പള്ളിയിൽ നീ വേണം
നല്ല നാരായണക്കിളിയേ കുഞ്ഞിനു നാവോറു പാടാൻ വാ
പൂത്തിരുനാൾ സദ്യ തരാം കുഞ്ഞുണർന്നാൽ മണിക്കോടി തരാം
പുലരിക്കിടാത്തിയും അവളുടെ മക്കളും ആയുസ്സു നേരാനെത്താറായ് 
ആയുസ്സു നേരാനെത്താറായ്

നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ്  

വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ്

മാനത്തൂന്നിങ്ങോട്ട് വന്നോ നീ 
നിന്നെ താഴത്തു വെക്കാതെ നോക്കാം ഞാൻ
ഇന്നെന്റെ കൈകളിൽ ഊഞ്ഞാലാട് ചാഞ്ചാടുണ്ണീ

നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ്  

വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ്