സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ
സ്വർണ്ണമുഖീ...
സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ
സ്വരമഞ്ജരിതൻ ശ്രുതിമണ്ഡപത്തിൽ
തീർഥാടകനാം എന്നുടെ മോഹം
കീർത്തനമായൊഴുകീ - ഹൃദയം
പ്രാർഥനയിൽ മുഴുകി
(സ്വർണ്ണമുഖീ..)
പാനഭാജനം കൈകളിലേന്തി
പനിനീർച്ചുണ്ടിൽ പുഞ്ചിരി ചൂടി
പളുങ്കുചോലപോൽ ഒഴുകിയെത്തുമ്പോൾ
പച്ചവെള്ളവും പാലമൃതാകും
അനുഗ്രഹങ്ങളാൽ അതിഥിയെ മൂടും
ആതിഥേയമേ
(സ്വർണ്ണമുഖീ..)
നീലസാഗരം കണ്ണിലൊതുക്കി
കവിളിൽ നാണം അരുണിമ ചാർത്തി
പിരിയുന്നേരം വിട നൽകുമ്പോൾ
പിടയുമെൻ കരൾ തേങ്ങലുതിർക്കും
നിറഞ്ഞ യൗവനം സ്വരഗംഗയാകും
പ്രേമഗാഥ നീ
(സ്വർണ്ണമുഖീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Swarnamukhee nin
Additional Info
ഗാനശാഖ: