സ്വപ്നം വിളമ്പിയ സ്വർഗ്ഗപുത്രി
സ്വർഗ്ഗപുത്രി സ്വർഗ്ഗപുത്രി
സ്വപ്നം വിളമ്പിയ സ്വർഗ്ഗപുത്രി നീ
സർപ്പങ്ങൾക്കല്ലോ പാലു നൽകീ
പാവനസ്നേഹത്തിൻ വീണ മീട്ടി
പാവകൾക്കായി നീ പാട്ടുപാടി
(സ്വപ്നം വിളമ്പിയ..)
പ്രണയത്തിൻ പൂവനം നീ കൊതിച്ചൂ
കരുണതൻ തെന്നലായ് നീ പറന്നു
മലർവാടി തേടി നീ പോയതെല്ലാം
മരുഭൂവിൻ മാറിലേക്കായിരുന്നോ
ആയിരുന്നോ - ആയിരുന്നോ
പിറന്ന ഗൃഹം നിന്നെ വിസ്മരിച്ചൂ
നിറഞ്ഞ കണ്ണോടന്നും നീ ചിരിച്ചു
ഒരു നെയ്‌വിളക്കായ് നീ എരിഞ്ഞതു നീ
കുരുടന്റെ കണ്മുമ്പിലായിരുന്നോ
ആയിരുന്നോ - ആയിരുന്നോ
(സ്വപ്നം വിളമ്പിയ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swapnam vilambiya swargaputhri
Additional Info
ഗാനശാഖ: