നിൻ മന്ദിരം ഈ കൽമന്ദിരം
നിൻ മന്ദിരം... ഈ കൽമന്ദിരം...
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം...
എൻ മന്ദിരം... ഈ കൽമന്ദിരം...
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം...
അൾത്താരകളാക്കാം ഓരോ ചിത്തം...
സ്‌നേഹ ചുമരോരോ നിരയായി തീർക്കാം...
പുത്തൻ മണിമേട പൊങ്ങുന്നോളം...
ഞങ്ങൾതൻ നെഞ്ചകം നിന്റെ ആലയം...
ആശ തൻ പൊന്നിനാൽ...
മേയണം പള്ളി തൻ മേൽപ്പുര...
ദേശവും മാലോകരും...
നേടിടാ കൂടുപോൽ നിൽക്കണം...
ദേവഗേഹം... നവീനമായ്...
മാറ്റുവാൻ നമ്മളും മാറണം...
അന്യനേയും ദയാമയം...
ബന്ധുവായ് എപ്പൊഴും കാണണം...
പ്രായമായ നിൻ മന്ദിരം... ഈ കൽമന്ദിരം...
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം...
നീതിയും... നേരുമേ...
മുന്നിലേ വാതിലായ് മാറണം...
പ്രേമവും... ആമോദവും...
അഞ്ചിതൾ ദീപമായ് മിന്നണം...
കണ്ണുനീരിൽ തലോടിടും
തെന്നലായ് നിൻ മനം ചേരണം...
വെഞ്ചരിക്കാം സദാ സ്വയം
തൻമനം മഞ്ഞുനീർ തുള്ളിയാൽ...
പുണ്യമായ നിൻ മന്ദിരം ഈ കൽമന്ദിരം...
നല്ലൊന്നാന്തരം മേടയാക്കി മാറ്റണം...
അൾത്താരകളാക്കാം ഓരോ ചിത്തം...
സ്‌നേഹ ചുമരോരോ നിരയായി തീർക്കാം...
പുത്തൻ മണിമേട പൊങ്ങുന്നോളം...
ഞങ്ങൾതൻ നെഞ്ചകം നിന്റെ ആലയം...