ഗോകർണത്തങ്ങുനിന്നേ - വില്ലടിച്ചാൻ പാട്ട്
ഗോകർണത്തങ്ങുനിന്നേ...
അങ്ങു നിന്നേ...
വീരൻ പരശുരാമൻ...
പരശുരാമൻ...
കോടാലി കൊണ്ടെറിഞ്ഞേ...
ഈ കേരളം പൊക്കിയെന്ന്...
ആ... ഗോകർണത്തങ്ങുനിന്നേ...
അങ്ങു നിന്നേ...
വീരൻ പരശുരാമൻ...
പരശുരാമൻ...
കോടാലി കൊണ്ടെറിഞ്ഞേ...
ഈ കേരളം പൊക്കിയെന്ന്...
ആഴക്കടലിനരികെ... അരികേ..
ആഴക്ക് മണ്ണ് പിളന്നേ...
പച്ചപ്പുതപ്പും പുതച്ച്...
ഒരു പെൺകൊടി പോലേ കെടന്നേ...
ആഴക്കടലിനരികെ...
ആഴക്ക് മണ്ണ് പിളന്നേ...
പച്ചപ്പുതപ്പും പുതച്ച്...
ഒരു പെൺകൊടി പോലേ കെടന്നേ...
കേരം നിറഞ്ഞൊരീ മണ്ണ്...
കേരളമെന്നു പറഞ്ഞേ...
കേരളമെന്നു പറഞ്ഞേ...
കേരളമെന്ന് പറഞ്ഞില്ല....
കേരം നിറഞ്ഞൊരീ മണ്ണ്...
കേരളമെന്നു പറഞ്ഞേ...
വീരാളി വീരനെറിഞ്ഞോ...
ഈ കോടാലി കൊണ്ടുള്ള മണ്ണ്...
കേരം നിറഞ്ഞൊരീ മണ്ണ്...
കേരളമെന്നു പറഞ്ഞേ...
വീരാളി വീരനെറിഞ്ഞോ...
ഈ കോടാലി കൊണ്ടുള്ള മണ്ണ്...
നേരു പുലർന്നൊരീ മണ്ണിൽ... മണ്ണിൽ...
വാമനരൂപം ചതിച്ചേ... അങ്ങനെ...
മൂന്നു ചുവടാലാളന്നേ...
ആകാശം ഭൂമി പാതാളം...
നേരു പുലർന്നൊരീ മണ്ണിൽ...
വാമനരൂപം ചതിച്ചേ...
മൂന്നു ചുവടാലാളന്നേ...
ആകാശം ഭൂമി പാതാളം...
മാവേലി വാണൊരീ നാടേ... നാടേ...
തിരുവോണം പുലർന്നൊരീ നാടേ...
കേരം നിറഞ്ഞതാ നാടേ...
തിരുവേദം പിറന്നതാ നാടേ....
മാവേലി വാണൊരീ നാടേ...
തിരുവോണം പുലർന്നൊരീ നാടേ...
കേരം നിറഞ്ഞതാ നാടേ...
തിരുവേദം പിറന്നതാ നാടേ....
ഗോകർണത്തങ്ങുനിന്നേ...
അങ്ങു നിന്നേ...
വീരൻ പരശുരാമൻ...
പരശുരാമൻ...
കോടാലി കൊണ്ടെറിഞ്ഞേ...
ഈ കേരളം പൊക്കിയെന്ന്...
ഗോകർണത്തങ്ങുനിന്നേ...
അങ്ങു നിന്നേ...
വീരൻ പരശുരാമൻ...
പരശുരാമൻ...
കോടാലി കൊണ്ടെറിഞ്ഞേ...
ഈ കേരളം പൊക്കിയെന്ന്...
ഈ കേരളം പൊക്കിയെന്ന്...
ഈ കേരളം പൊക്കിയെന്ന്...
ഈ കേരളം പൊക്കിയെന്ന്...
ഈ കേരളം പൊക്കിയെന്ന്...