തണ്ണീരിൽ വിരിയും

തണ്ണീരിൽ വിരിയും താമരപ്പൂ
കണ്ണീരിൽ വിരിയും പ്രേമപ്പൂ
കനിയായ് മാറും കാനനപ്പൂ
കാറ്റിൽ കൊഴിയും പ്രേമപ്പൂ
(തണ്ണീരിൽ..)

മനം പോലെ മംഗല്യം കൊതിക്കുന്നു
മറ്റൊരു നാടകം നടക്കുന്നൂ
വിളിച്ചാലും കേൾക്കാതെ
തടുത്താലും നിൽക്കാതെ
വിധിയുടെ ചക്രങ്ങൾ തിരിയുന്നു
തിരിയുന്നൂ...
(തണ്ണീരിൽ..)

കരളിന്റെ സ്ഥാനത്ത് കല്ലായിരുന്നെങ്കിൽ
കരയാതിരിക്കുവാൻ കഴിഞ്ഞേനെ 
അറിയാതെ അടുക്കുന്നു
അറിഞ്ഞും കൊണ്ടകലുന്നൂ
അപരാധമറിയാത്ത ഹൃദയങ്ങൾ
ഹൃദയങ്ങൾ
(തണ്ണീരിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thanneeril viriyum

Additional Info

അനുബന്ധവർത്തമാനം