തമ്പ്രാൻ തൊടുത്തത് മലരമ്പ്

തമ്പ്രാൻ തൊടുത്തത് മലരമ്പ്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന്
തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
(തമ്പ്രാൻ...)

ചങ്ങലക്കിലുക്കം കേക്കുമ്പോ
ചങ്കിനകത്തൊരു പെടപെടപ്പ്
മനയ്ക്കലെ പാപ്പാനെ കാണുമ്പോ
പെണ്ണിൻറെ കവിളത്ത് തുടുതുടുപ്പ്
തന്താനതാന തനതാന തനതാനാ നാ 
അഹോയ് അഹോയ് അഹോഓഓ..
(തമ്പ്രാൻ...)

കരയില് പിടിച്ചിട്ട മീൻ പോലെ
കടക്കണ്ണ് തുടിക്കണതെന്താണ്
കാവിലെ പൂരം കാണാനോ
കരളിലെ തേവരെ പൂണാനോ
തന്താനതാന തനതാന തനതാനാ നാ 
അഹോയ് അഹോയ് അഹോഓഓ..
(തമ്പ്രാൻ...)

ആരും കൊതിക്കണ പെണ്ണാണ്
ആലില വയറുള്ള പെണ്ണാണ്
മദംപൊട്ടി നിന്നാൽ പറ്റൂല
മനയ്ക്കലെ പാപ്പാൻ പിടിച്ചുകെട്ടും
തന്താനതാന തനതാന തനതാനാ നാ 
അഹോയ് അഹോയ് അഹോഓഓ..
(തമ്പ്രാൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
thambraan thoduthathu

Additional Info

അനുബന്ധവർത്തമാനം