ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ 
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

 

നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി (2)
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു (2)
കുണുങ്ങിനിന്നു - മുന്നിൽ കുണുങ്ങിനിന്നു
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

 

ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ (2)
താളമാണവൾ ജീവരാഗമാണവൾ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ (2)
താലിചാർത്തും - ഞാനീ നീലരാവിൽ

 

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ 
ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (2 votes)
omalaale kandu njan

Additional Info

അനുബന്ധവർത്തമാനം