ഓർമ്മ വെയ്ക്കാൻ ഒരു ദിവസം

ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം
കരളുകളിൽ പൂത്താലം
ഉഷമലരികൾ കൊണ്ടു നിറയുന്നു
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഓ...
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം

തഴുകാതുറങ്ങും സ്വപ്നങ്ങളോ
താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ
മീട്ടാത്ത വീണകളിൽ
പുണരാത്ത കൂടുകളിൽ
ഇനി ഗാനമാലിക വിരിയേണം
ഇന്നു ജന്മദിനം ഇന്നു ജന്മദിനം

ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം
കരളുകളിൽ പൂത്താലം
ഉഷമലരികൾ കൊണ്ടു നിറയുന്നു
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orma vaikkan Oru divasam

Additional Info

Year: 
1986

അനുബന്ധവർത്തമാനം