ഈ പൊന്നു പൂത്ത കാടുകളിൽ

ഈ പൊന്നു പൂത്ത കാടുകളിൽ
പുതപ്പൂ നിറഞ്ഞ താഴ്വരയിൽ
കുളിർകാറ്റുറങ്ങും പുഴയരികിൽ
മിഴി നീട്ടിയെഴുതും പൂവുകളിൽ
ഒഴുകാം സൗരഭ്യമായ്
നറുതേൻ നുകരാം ശലഭങ്ങളായ്
ഈ പൊന്നു പൂത്ത കാടുകളിൽ
പുതപ്പൂ നിറഞ്ഞ താഴ്വരയിൽ

ലലലാലലാലലാലാലാ. . . 

ഉമ്മയേകി സുപ്രഭാതം 
കുഞ്ഞു പൂവിൻ നിറുകയിൽ
ഉമ്മയേകി സുപ്രഭാതം 
കുഞ്ഞു പൂവിൻ നിറുകയിൽ
പത്മരാഗം തീർത്തു മഞ്ഞിൻ -
തുള്ളി തോറും പൊൻ വെയിൽ 
പത്മരാഗം തീർത്തു മഞ്ഞിൻ -
തുള്ളി തോറും പൊൻ വെയിൽ 
കുരുവീ കൂട്ടമായി പാട്ടു പാടാൻ നേരമായ്
കുരുവീ കൂട്ടമായി പാട്ടു പാടാൻ നേരമായ്

ആ അഅഅഅആഹാ. . . . 
ഏ എഎഎഏഹേ. . . 
ഹോ ഓ. . . .

ഈ പൊന്നു പൂത്ത കാടുകളിൽ
പുതപ്പൂ നിറഞ്ഞ താഴ്വരയിൽ
കുളിർകാറ്റുറങ്ങും പുഴയരികിൽ
മിഴി നീട്ടിയെഴുതും പൂവുകളിൽ
ഒഴുകാം സൗരഭ്യമായ്
നറുതേൻ നുകരാം ശലഭങ്ങളായ്
ഈ പൊന്നു പൂത്ത കാടുകളിൽ
പുതപ്പൂ നിറഞ്ഞ താഴ്വരയിൽ

ലലലാലലാലലാലാലാ. . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee ponnu pootha kaadukalil

Additional Info

Year: 
1986

അനുബന്ധവർത്തമാനം