കൊടുങ്കാട്ടിലെങ്ങോ പണ്ടൊരിക്കൽ

കൊടുങ്കാട്ടിലെങ്ങോ പണ്ടൊരിക്കൽ ഞാൻ
അകപ്പെട്ട കാര്യം ചൊല്ലിടുന്നു കേൾക്കൂ
ഇളംമാൻ കിടാങ്ങൾ മേഞ്ഞിരുന്ന മേട്ടിൽ
വെറും കൈയ്യുമായി വേട്ടയാടിയാടി
ഏകനായി ഞാൻ മൂകനായി ഞാൻ
പോയിടുന്ന നേരം

ഇടത്തുന്നു വന്നു കാട്ടുപോത്തുകൾ
വലത്തുന്നു വന്നു പുലിക്കൂട്ടമയ്യോ
മുൻപിൽ നിന്നു വന്നു കൊമ്പനാന നിന്നു
പിന്നിൽ നിന്നു സിംഹം മന്നനായ സിംഹം
മേലേ മൂങ്ങകൾ ആൾക്കുരങ്ങുകൾ
താഴെ നിന്നു പാമ്പും

കാട്ടുപോത്തുകൾ ആഞ്ഞുകുത്തവേ
നോക്കി നിന്നു ഞാൻ പാവം
പാമ്പു കൊത്തിയോ മൂങ്ങ മുത്തിയോ
ഞാനറിഞ്ഞതില്ലൊന്നും
സിംഹമപ്പൊഴേ എന്റെ ഈ ജഡം
ചന്നപിന്നമായ് കീറി
കൊമ്പനാനയെൻ നെഞ്ചിലേറി
നിന്നങ്ങു ചിന്നവും കൂവി
തളർന്നു ദേഹം വളർന്നു ദാഹം
തളർന്നു ദേഹം വളർന്നു ദാഹം
കുഴഞ്ഞെന്റെ നാവും മനസ്സും കിനാവും
ചത്തു പോകുമോ കാറ്റു തീരുമോ
എന്ന സംശയം വന്നു

എന്റെ ജീവനാ വന്യജീവികൾ
പന്തു തട്ടി അന്യോന്യം
എല്ലു വേറെയായ് പല്ലു വേറെയായ്
കൊന്നു തിന്നവർ പോയി
പിന്നെ ഇപ്പൊഴും ജീവനോടെയെൻ
മുന്നിൽ നിൽക്കുമീ അങ്കിൾ
പാട്ടു പാടിയും ആട്ടം ആടിയും
കൂട്ടു കൂടിയും നില്പൂ
ഇതെന്തു ജീവൻ ഇതാണോ ജീവൻ
ഇതെന്തു ജീവൻ ഇതാണോ ജീവൻ
അഴിക്കുള്ളിലൂടെ ഇഴയുന്ന ജീവൻ
ഇങ്ങനൂടെയും ഇങ്ങനൂടെയും
ഇങ്ങനോടുമീ ജീവൻ ഇങ്ങനോടുമീ ജീവൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodumkaattilengo pandorikkal

Additional Info

Year: 
1987

അനുബന്ധവർത്തമാനം