അസുരേശതാളം
അസുരേശതാളം...അതിനാണു മേളം
മേലെ മാളികയില്‍ വാഴും
നെഞ്ഞിലഹമ്മതി വന്നു നിറഞ്ഞു കവിഞ്ഞ
മഹാമതിമാരുടെ താവളം
ഇന്നു തിരഞ്ഞു പിടിച്ചവിടിങ്ങനെ
സുന്ദരതാണ്ഡവ കേളികളാടുക
നധ്ധിം ധ്ധിം ന ധ്ധിനം...
(അസുരേശ താളം...)
കടുകുചോരുവാന്‍ ഇടമൊരുക്കുകില്‍
കടലു തന്നെയും ചോര്‍ത്തും
ജാലങ്ങള്‍ കാട്ടുന്നൊരീ മാന്ത്രികന്‍
ഇരുട്ടുകൊണ്ടു വൻ പഴുതും മൂടുവാന്‍
മിടുക്കു കാട്ടുമീ വീരന്‍
ആജാനുബാഹുക്കളുള്ളോനിവന്‍
കനവിലും നിനവിലും കളങ്കമുള്ളവന്‍
അറിഞ്ഞുംകൊണ്ടറിയാതെ മകൻ പിറന്നവന്‍
ജാലമീ ജാലം
നെഞ്ഞിലഹമ്മതി വന്നു നിറഞ്ഞു കവിഞ്ഞ
മഹാമതിമാരുടെ താവളം
ഇന്നു തിരഞ്ഞു പിടിച്ചവിടിങ്ങനെ
സുന്ദരതാണ്ഡവ കേളികളാടുക
നധ്ധിം ധ്ധിം ന ധ്ധിനം...
ഞൊടിയിലെന്റെ കാലടിയില്‍ വന്നു
വീണടി പണിഞ്ഞിടാമെങ്കില്‍
എല്ലാരുമെല്ലാം മറന്നേക്കണം
അതിനുപോലുമീ അറിവു കെട്ടവര്‍
അഹിതമായി വന്നീടില്‍
പിന്നുള്ളതെല്ലാം അറിഞ്ഞേക്കണം
ഇവനുടെ ഗുണഗണം കറന്നെടുക്കണം
ഇവിടെയിട്ടടിമുടി കടഞ്ഞെടുക്കണം
എന്റെ നാളാണിനി
നെഞ്ഞിലഹമ്മതി വന്നു നിറഞ്ഞു കവിഞ്ഞ
മഹാമതിമാരുടെ താവളം
ഇന്നു തിരഞ്ഞു പിടിച്ചവിടിങ്ങനെ
സുന്ദരതാണ്ഡവ കേളികളാടുക
നധ്ധിം ധ്ധിം ന ധ്ധിനം...
(അസുരേശ താളം...)