എത്ര നിലാത്തിരി

എത്ര നിലാത്തിരി കത്തിയെരിഞ്ഞു
എത്ര മനസ്സുകള്‍ മരവിച്ചു

എത്ര നിലാത്തിരി കത്തിയെരിഞ്ഞു
എത്ര മനസ്സുകള്‍ മരവിച്ചു
ഏകാന്തതയുടെ തടവറയില്‍
എത്ര കിനാവിന്‍ തിരി കെട്ടു
എത്ര കിനാവിന്‍ തിരി കെട്ടു
എത്ര നിലാത്തിരി കത്തിയെരിഞ്ഞു

കരളിലെ കാണാമുറിപ്പാടുകള്‍
കനിവറ്റ വിധിയുടെ കൈപ്പാടുകള്‍
ഒരു കൊടുങ്കാറ്റിന്റെ ചിറകടിയിൽ
ഒരു കൊടുങ്കാറ്റിന്റെ ചിറകടിയിൽ
ചിതറുന്നു നിറമുള്ള കാമനകള്‍
തളരാതെ നില്‍ക്കുമോ വീണ്ടും
ഒരു പുല്‍ക്കൊടി നാമ്പു മാത്രം
എത്ര നിലാത്തിരി കത്തിയെരിഞ്ഞു

ഒരു ദുഃഖഗ്രീഷ്മത്തിന്‍ തീയലകള്‍
ശിഥിലമാം ജീവന്റെ നെടുവീര്‍പ്പുകള്‍
ഒരു കൊടുംവേനലിന്‍ തിരയടിയില്‍
ഒരു കൊടുംവേനലിന്‍ തിരയടിയില്‍
കരിയുന്നു കാഞ്ചനത്തൂലുകള്‍
തളരാതെ നില്‍ക്കുമോ വീണ്ടും
ഒരു പുല്‍ക്കൊടി നാമ്പു മാത്രം

എത്ര നിലാത്തിരി കത്തിയെരിഞ്ഞു
എത്ര മനസ്സുകള്‍ മരവിച്ചു
ഏകാന്തതയുടെ തടവറയില്‍
എത്ര കിനാവിന്‍ തിരി കെട്ടു
എത്ര കിനാവിന്‍ തിരി കെട്ടു
ഓ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ethra nilathiri