പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം...
പിണങ്ങാതിനി എന്നും കൂട്ടു കൂടാം...
പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം...
പിണങ്ങാതിനി എന്നും കൂട്ടു കൂടാം...
പ്രിയ സഖീ എൻ പ്രണയിനീ നീ 
അനുരാഗിണിയായ് അരികിൽ വരൂ...

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം...
പിണങ്ങാതിനി എന്നും കൂട്ടു കൂടാം...

കൊതി തീരും വരെ സ്നേഹിച്ചു ജീവിതം...
സൗരഭ്യസുന്ദര ഗീതമാക്കാം...
കൊതി തീരും വരെ സ്നേഹിച്ചു ജീവിതം...
സൗരഭ്യസുന്ദര ഗീതമാക്കാം...
വായിച്ചു തീരാത്ത മൗനമീ ഓർമകൾ...
കാതോർത്തു കേട്ടിനി ആസ്വദിക്കാം... 

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം...
പിണങ്ങാതിനി എന്നും കൂട്ടു കൂടാം...

നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും...
എന്നെ നിനക്കു ഞാൻ കാഴ്ചവെയ്ക്കാം...
നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും...
എന്നെ നിനക്കു ഞാൻ കാഴ്ചവെയ്ക്കാം...
മിഴി ചിമ്മിയുണരൂ ഒരു സാന്ത്വനമായ്...
എന്നിൽ വന്നലിയൂ സങ്കീർത്തനമായ്... 

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം...
പിണങ്ങാതിനി എന്നും കൂട്ടു കൂടാം...
പ്രിയ സഖീ എൻ പ്രണയിനീ നീ 
അനുരാഗിണിയായ് അരികിൽ വരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pribhavam Namukkini Paranju Theerkkam